സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര മന്ത്രിസഭാ യോഗം

ന്യൂഡൽഹി: പാക്​ കസ്​റ്റഡിയിലുള്ള പൈലറ്റ്​ അഭിനന്ദ​​െൻറ മോചനം സംബന്ധിച്ച്​ ആശങ്കകൾ നില നിൽക്കുന്നതിനിടെ കേ ന്ദ്രസർക്കാറി​​െൻറ അടിയന്തര മന്ത്രിസഭാ യോഗം വ്യാഴാഴ്​ച നടക്കും. വൈകീട്ട്​ ഏഴ്​ മണിക്കാണ്​ മന്ത്രിസഭാ യോഗം നടക്കുക. പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തും. ഇതിന്​ ശേഷം സുരക്ഷ വിലയിരുത്തുന്നതിനായുള്ള കാബിറ്റ്​ കമ്മിറ്റിയുമായും പ്രധാനമന്ത്രി കൂടികാഴ്​ച നടത്തും.

അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോയുമായി ഫോണിലുടെ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. ജെയ്​ശെ തലവൻ മസൂദ്​ അസ്​ഹറിനെതിരായ നടപടികൾക്ക്​ അമേരിക്കയുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കിയെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസവും ഇന്ത്യ-പാകിസ്​താൻ പ്രശ്​നം ചർച്ച ചെയ്യാനായി യോഗങ്ങൾ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ അജിത്​ ഡോവലുമായി കൂടികാഴ്​ച നടത്തിയിരുന്നു.

Tags:    
News Summary - PM Modi to Chair CCS Meeting Followed by Union Cabinet Meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.