സാർക് ഉച്ചകോടി: മോദിയെ ക്ഷണിക്കുമെന്ന്​ പാകിസ്​താൻ

ന്യൂഡൽഹി: സാർക് ഉച്ചകോടിയിൽ പ​െങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന്​ പാക്​ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ അറിയിച്ചു. ഇസ്​ലാമാബാദിൽ നടന്ന യോഗത്തിലാണ്​ അദ്ദേഹം ഇക്കാര്യം സ്​ഥിരീകരിച്ചത്​്​. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുചുവട്​ മുന്നോട്ടുവന്നാല്‍ പാകിസ്താന്‍ രണ്ടുചുവട്​ മുന്നോട്ടുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാ​ൻ അധികാരമേറ്റയുടൻ നടത്തിയ പ്രസംഗം വിദേശകാര്യ വക്താവ് ഒാർമിപ്പിച്ചു​.

ജമ്മു-കശ്മീരിലെ ഉറി സൈനികത്താവളത്തിനു നേരെ പാക്​ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന്​ 2016ൽ പാകിസ്​താനിൽ നടക്കാനിരുന്ന സാർക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. തുടർന്ന്​ അഫ്ഗാനിസ്​താൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിച്ചു. 2014ല്‍ നേപ്പാൾ സാര്‍ക് ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു.

Tags:    
News Summary - PM Modi To Be Invited To SAARC Summit-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.