അഅ്സംഗഢ്: മുത്തലാഖ് ബിൽ പാർലമെൻറിെൻറ വർഷകാല സെഷനിൽ പരിഗണിക്കാനിരിക്കെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി. ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ ബിൽ പ്രതിപക്ഷ പ്രതിേഷധം നേരിടുകയാണ്. കോൺഗ്രസ് മുസ്ലിം പുരുഷന്മാരുടെ പാർട്ടിയാണെന്നാണ് അഅ്സംഗഢിലെ പൊതുയോഗത്തിൽ നരേന്ദ്ര മോദി കുറ്റപ്പെടുത്തിയത്.
ഒരുഭാഗത്ത് മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുേമ്പാൾ കോൺഗ്രസ് അവരെ പിന്നോട്ട് വലിക്കുകയാണ്. നിരവധി ഇസ്ലാമിക രാജ്യങ്ങൾ ചെയ്തപോലെ മുത്തലാഖ് നിരോധിക്കണമെന്നാണ് രാജ്യത്തെ കോടിക്കണക്കിന് മുസ്ലിം സ്ത്രീകൾ ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു. ‘കോൺഗ്രസ് മുസ്ലിംകളുടെ പാർട്ടിയാണെന്നാണ് പാർട്ടി അധ്യക്ഷൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ ഇതിൽ അദ്ഭുതപ്പെടുന്നില്ല.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഇതുതന്നെയാണ് പറഞ്ഞിരുന്നത്’ -മോദി കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ യു.പി സന്ദർശനത്തിനിടെ വാരാണസി, മിർസപുർ എന്നിവിടങ്ങളിലും വിവിധ പരിപാടികളിൽ മോദി പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.