ജാംനഗർ: റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയിരുന്നുവെങ്കിൽ ബാലാകോട്ട് വ്യോമാക്രമണം വ്യത്യസ്തമായേനെ എന്ന മോദിയുടെ പ ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തു വന്നതിന് പിന്നാലെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
റഫാലുണ്ടായിരുന്നുവെങ്കിൽ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്. കോൺഗ്രസ് പറയുന്നത് ഞാൻ വ്യോമസേനയെ ചോദ്യം ചെയ്തുവെന്നാണ്. എന്നാൽ റഫാൽ വിമാനങ്ങൾ കൂടി ഉണ്ടായിരുന്നുെവങ്കിൽ നമ്മുടെ വിമാനങ്ങൾ നിലംപതിക്കില്ലെന്നും ഭീകരവാദികൾ രക്ഷപ്പെടില്ലെന്നുമാണ് പറഞ്ഞത്. കോൺഗ്രസുകാർ സാമാന്യ ബുദ്ധി ഉപയോഗിക്കൂവെന്നും മോദി വിശദീകരിച്ചു.
തീവ്രവാദത്തിന്‍റെ ഉറവിടം അയൽരാജ്യമാണ്. ഉറവിടത്തിൽ നിന്ന് ഭീകരരെ ഇല്ലാതാക്കണം. പുറത്ത് നിന്ന് രാജ്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യക്കകത്തുള്ളവർ വെറുതെയിരിക്കില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി.
റഫാൽ വിമാനമുണ്ടായിരുന്നെങ്കിൽ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നു മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു. റഫാൽ വിമാനം വൈകാൻ കാരണം മോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.