ന്യൂഡൽഹി: ആം ആദ്മി സർക്കാർ നടപ്പാക്കാത്ത ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങ ൾ ഡൽഹിയിലെ ജനങ്ങളിലെത്തിക്കാൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിച്ച പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെട്ടുവെന്നും വോട്ടർമാരെ ആകർഷിക്കാൻ സൗജന്യങ്ങൾ നൽകുകയാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ മൊഹല്ല ക്ലിനിക് പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആയുഷ്മാൻ ഭാരത് പദ്ധതി വളരെ വലുതും പ്രയോജനകരവുമായ പദ്ധതിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലൊഴിെക എല്ലാ തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി പരാജയപ്പെട്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. 11നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.