Posted On
date_range Updated On
date_range പ്രധാനമന്ത്രി തിരുപ്പതിയിൽ ദർശനം നടത്തി
തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്ര പ്രദേശ് തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ് യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി അദ്ദേഹത്തെ അനുഗമിച്ചു.
മുമ്പും പല തവണ തിരുപ്പതിയിൽ എത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും പുതിയ സർക്കാർ രൂപീകരിച്ച ശേഷം വെങ്കടേശ്വര ഭഗവാൻെറ അനുഗ്രഹം തേടിയാണ് താൻ തിരുപ്പതിയിലെത്തിയതെന്നും നരേന്ദ്ര മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഭഗവാൻെറ അനുഗ്രഹം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളംബോയിൽ നിന്ന് തിരുപ്പതി വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി സ്വീകരിച്ചു. ഉപ മുഖ്യമന്ത്രിമാർ, ആന്ധ്ര പ്രദേശ് ഗവർണർ ഇ.എസ്.എൽ നരസിംഹൻ എന്നിവരും മോദിയെ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.