Posted On
date_range Updated On
date_range സെപ്തംബർ 27ന് യു.എന്നിൽ മോദിയും ഇംറാനും
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ 74ാമത് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും പ്രസംഗിക്കുന്നത് ഒരേ ദിവസം. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ സെപ്തംബർ 27നാണ് മോദിയും ഇംറാനും സംസാരിക്കുക. രണ്ടാമതും അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി യു.എൻ പൊതുസമ്മേളനത്തിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നത്. ഉഭയകക്ഷി - ബഹുകക്ഷി ബന്ധങ്ങളും ഉടമ്പടികളുമാണ് പ്രസംഗത്തിൽ അജണ്ടയാവുക.
സെപ്തംബർ 24 മുതൽ 30 വരെയാണ് സമ്മേളനം നടക്കുന്നത്. സെപ്തംബർ 27ന് തന്നെയാണ് ഇംറാൻ ഖാനും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. മോദിയുെട പ്രസംഗം കഴിഞ്ഞ ശേഷമാണ് ഇംറാൻ ഖാൻ പൊതുവേദിയിൽ സംസാരിക്കുക.
പൊതുസമ്മേളനത്തിൽ 48 രാഷ്ട്ര നേതാക്കളും 30 വിദേശകാര്യമന്ത്രിമാരും ഉൾപ്പെെട 112 ലോക നേതാക്കൾ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.