ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധനവ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ എന്നിവരും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. ഇന്ധനവില മൂന്നക്ക സംഖ്യയിലേക്ക് എത്തുന്നുവെന്ന പ്രവചനങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.
നേരത്തെ പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില കുറക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് പ്രതിപക്ഷം ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.