ന്യൂഡൽഹി: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ കോൺഫറൻസ് തിങ്കളാഴ്ച നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. മൂന്നാമതും നീട്ടിയ രാജ്യവ്യാപക ലോക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.
മൂന്നാം ഘട്ട ലോക്ഡൗൺ മെയ് 17ന്അവസാനിക്കുകയാണ്. ലോക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചാ വിഷയമാവും. അഞ്ചാമത്തെ തവണയാണ് പ്രധാനമന്ത്രി കോവിഡുമായി ബന്ധപ്പെട്ട് വിഡിയോ കോൺഫറൻസ് നടത്തുന്നത്.
ഇന്ന് രാവിലെ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരുമായും ഞായറാഴ്ച രാവിലെ വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ അടയാളപ്പെടുത്തിയതിൽ വിവിധ സംസ്ഥാനങ്ങൾ എതിർപ്പ് ഉന്നയിച്ചതായാണ് സൂചന.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ തിരിച്ചെത്തുന്നതുവഴി ജില്ലകളിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുവെന്നും കൂടുതൽ ജില്ലകൾ റെഡ് സോണിന് കീഴിൽ വരുമെന്നും പറയുന്നു. ഇത് സാധാരണ നില കൈവരിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നാണ് വിവിധ സംസ്ഥാനങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.