ശ്രീനഗർ: ജമ്മു-കശ്മീരിലെ സോനാമാർഗിൽനിന്ന് ഏതു കാലാവസ്ഥയിലും സഞ്ചരിക്കാവുന്ന ഇസെഡ് മോഡ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.
2,700 കോടിയുടെ പദ്ധതി രാജ്യത്തിന് സമർപ്പിച്ചശേഷം തുരങ്കപാതയിലൂടെ സഞ്ചരിച്ച മോദി പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ലഫ്.ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഉമർ അബ്ദുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ ആറര കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈർഘ്യം. ഗന്തർബാൽ ജില്ലയിലെ സോനാമാർഗിനെ ഗഗൻഗിറുമായി ബന്ധിപ്പിക്കുന്ന ഇരട്ടപ്പാതയാണ് ഇസെഡ് മോഡ്. ശ്രീനഗറിലെ സോനാമാർഗിൽനിന്ന് ലേയിലേക്കുള്ള വഴിമധ്യേയാണ് പാത. 2028ൽ സോജില തുരങ്കപാത നിർമാണവും പൂർത്തിയാകുന്നതോടെ കശ്മീരിൽ നിന്ന് ലഡാക്കിലേക്കുള്ള
യാത്ര 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും. വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ എന്നത് 70 കിലോമീറ്ററായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.