വനിതാ ദിനത്തിൽ ഏഴ്​ വനിതകൾക്കായി പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ

ന്യൂഡൽഹി: ലോക വനിതാ ദിനത്തിൽ ഏഴ്​ വനിതകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ത​​െൻറ സാമൂഹിക മാധ്യമ അക്കൗണ്ട ുകൾ ഒഴിഞ്ഞ്​ കൊടുത്തു. വനിതകൾക്കായി ഒരു ദിവസം അക്കൗണ്ടുകൾ വിട്ടു നൽകുന്നതായി ഞായറാഴ്​ച രാവിലെയാണ്​ ട്വീറ്റ് ​ ചെയ്​തത്​. തുടർന്ന്​ ഫുഡ്​ ബാങ്ക്​ ഇന്ത്യ സംവിധാനത്തി​​െൻറ സ്​ഥാപക സ്​നേഹ മോഹൻദോസി​​െൻറ ട്വീറ്റാണ്​ പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിൽ വന്നത്​.

മറ്റുള്ളവർക്ക്​ പ്ര​േചാദനമാകുന്ന വനിതകളുടെ കഥകളും ജീവിതാനുഭവവുമാണ്​ ഇന്ന്​ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുക. ഇതിനായി പ്രത്യേക ഹാഷ്​ടാഗിൽ ദിവസങ്ങളായി പ്രചരണം നടന്നിരുന്നു.

കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ എല്ലാവരെയും അദ്​ഭുതപ്പെടുത്തുന്ന പ്രഖ്യാപനം വന്നത്​. അടുത്ത ഞായറാഴ്​ചയോടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നുവെന്നായിരുന്നു ആ ട്വീറ്റ്​. ട്വിറ്ററിൽ മാത്രം 5.3 കോടിയോളം ആളുകൾ പിന്തുടരുന്ന മോദിയുടെ തീരുമാനത്തി​​െൻറ കാരണം ട്വീറ്റിലുണ്ടായിരുന്നില്ല.

വനിതാ ദിനത്തിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വനിതകൾക്കായി വിട്ടു നൽകുമെന്ന്​ പറഞ്ഞ്​ അടുത്ത ദിവസം മോദിയുടെ മറ്റൊരു ട്വീറ്റെത്തി. എന്നാൽ, ആദ്യ ട്വീറ്റിനെ സംബന്ധിച്ച്​ പിന്നീടൊന്നും പറഞ്ഞില്ല. ആദ്യ ട്വീറ്റിലെ ഞായറാഴ്​ചയും രണ്ടാമത്തെ ട്വീറ്റിലെ വനിതാ ദിനവും ഒന്നു തന്നെ ആയതിനാൽ തെറ്റുപറ്റിയതാകാമെന്ന്​ കരുതുന്നവരാ​ണേറെയും. ​ ​

Tags:    
News Summary - PM Hands Over Social Media Accounts To Women Achievers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.