ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് നിർമിച്ചയാൾ മയക്കുമരുന്ന് കേസിൽ പ്രതി. ഇയാളെ ബി.ജെ്പി രക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമവയി കോൺഗ്രസ് രംഗത്ത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദി' എന്ന ബയോപിക് നിർമിച്ച സന്ദീപ് സിങ് ആണ് ആരോപണവിധേയൻ.
നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണത്തെത്തുടർന്ന് ഉയർന്നുവന്ന മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാൾ. സന്ദീപ് സിങിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അദ്ദേഹത്തിന് കോടികളുടെ കരാർ അടുത്തിടെ നൽകിയെന്നും ആരോപണമുണ്ട്.
'പ്രധാനമന്ത്രി നരേന്ദ്ര മോദി' നിർമ്മിച്ച സന്ദീപ് സിങിനെ രക്ഷിക്കാൻ ബി.ജെ.പിയിൽ ആരാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി ചോദിച്ചു. സിനിമയുടെ പോസ്റ്ററുകൾ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസായിരുന്നു അനാഛാദനം ചെയ്തത്.
സുശാന്തിെൻറ അടുത്ത സുഹൃത്തായിരുന്ന സന്ദീപ് മഹാരാഷ്ട്രയിലെ ബി.ജെ.പി ഒാഫീസിലേക്ക് ഒരു മാസത്തിനുള്ളിൽ 53 തവണ വിളിച്ചതായും സിങ്വി ആരോപിച്ചു. 'മയക്കുമരുന്ന് കേസിലെ പ്രതിക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെങ്കിൽ, അദ്ദേഹം ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും ആരാണ് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും രാജ്യം അറിയാൻ ആഗ്രഹിക്കുന്നു'-കോൺഗ്രസ് നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.