അമ്മാവ​െൻറ ഖബറടക്കത്തിന് ആൾക്കൂട്ടത്തെ ഒഴിവാക്കി; ഉമർ അബ്ദുല്ലയെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി: അമ്മാവന്റെ ഖബറടക്കം ആൾക്കൂട്ടത്തെ ഒഴിവാക്കി നടത്തിയതിന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല് ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗശയ്യയിൽ ആയിരുന്ന അമ്മാവൻ ഡോ. മുഹമ്മദ് അലി മാട്ടൂ നിര്യാതനായ വ ിവരം ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ഉമർ അബ്ദുല്ല അറിയിച്ചത്. ഈ സന്ദർഭത്തിൽ വീട്ടിലോ സംസ്കാരച്ചടങ്ങുകൾ നടക്കുന്നിടത്തോ വലിയ ആൾക്കൂട്ടം ഉണ്ടാകരുതെന്നും എല്ലാവരും ലോക്ക്ഡൗണിന്റെ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വീറ്റിൽ അഭ്യർഥിച്ചിരുന്നു.

ഉമർ അബ്ദുല്ലയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് മോദി ഇതിനെ അഭിനന്ദിച്ചത്. ''ഉമർ അബ്ദുള്ള, താങ്കൾക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തി​​െൻറ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിന്റെ ഈ വേളയിലും സംസ്കാരച്ചടങ്ങുകൾ ആൾക്കൂട്ടമില്ലാതെ നടത്താനുള്ള തീരുമാനം അഭിനന്ദനാർഹമാണ്. ഇത് കോവിഡ് 19ന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തിപകരും" - മോദി ട്വിറ്ററിൽ കുറിച്ചു. മോദിയുടെ അനുശോചനത്തിന് ത​​െൻറയും കുടുംബത്തിന്റെയും നന്ദി ഉമർ അബ്ദുല്ലയും അറിയിച്ചു.

ജമ്മു കശ്മീരിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി ഉമർ അബ്ദുല്ലയെ 2019 ആഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. പിന്നീട് മാർച്ച് 23ന് ആണ് അദ്ദേഹം മോചിതനാകുന്നത്.

Tags:    
News Summary - pm appreciates omar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.