ജനങ്ങളോട് രണ്ട് ദിവസം വീട്ടിനകത്തിരിക്കാൻ അഭ്യർഥിച്ച് ഉദ്ധവ് താക്കറെ

ന്യൂഡൽഹി: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസം വീട്ടിനകത്ത് തന്നെ കഴിയണമെന്ന് അഭ്യർഥിച്ച് മഹാരാഷ്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ചുഴലിക്കാറ്റ് കൂടി ദുരന്തം വിതക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. 

ഏത് അവസ്ഥയും നേരിടാൻ തയാറായിരിക്കണമെന്ന് മുംബൈ നിവാസികളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് പ്രവചനം. വൈദ്യുതിമുടക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗാഡ്ജറ്റുകൾ ചാർജ് ചെയ്തുവെക്കണം. എമർജൻസി ലൈറ്റുകൾ കൈയിൽ കരുതണം. 

ഇതുവരെ സംസ്ഥാനം നേരിട്ടതിൽ വെച്ച് ഏറ്റവും വേഗംകൂടിയ ചുഴലിക്കാറ്റാണിത്. തീരപ്രദേശങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങൾ നിർണായകമാണ്. ലോക് ഡൗണിൽ ഇളവ് നൽകുന്ന തീരുമാനം രണ്ട് ദിവസത്തേക്ക് നീട്ടിവെച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രതോടെയിരിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് അടുക്കുന്നതോടെ നിസർഗ വൻചുഴലിക്കാറ്റായി മാറുമെന്നും ഇതിന്‍റെ ഫലമായി മണിക്കൂറിൽ 100 കി.മീ വേഗത്തിൽ കാറ്റടിക്കുമെന്നും കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - Please Stay Indoors For 2 Days- Uddhav Thackeray On Cyclone Nisarga-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.