"ഞങ്ങൾക്ക് ഇരിക്കാൻ ബെഞ്ച് പോലുമില്ല... പ്ലീസ് മോദിജീ..." കത്വ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ

കത്വ: തങ്ങളുടെ സ്കൂളിന്‍റെ ശോച്യാവസ്ഥയിൽ മനംമടുത്ത്, മികച്ച പഠന സൗകര്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേണപേക്ഷിക്കുന്ന കശ്മീരി വിദ്യാർഥിനിയുടെ വീഡിയോ വൈറലാകുന്നു. സ്കൂളിലെ അസൗകര്യങ്ങളെക്കുറിച്ചും ക്ലാസിൽ സഹപാഠികൾക്കൊപ്പം വൃത്തിഹീനമായ തറയിൽ ഇരിക്കേണ്ടി വരുന്നതും എല്ലാം സീറത് നാസ് എന്ന് പെൺകുട്ടി തന്‍റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. "ദയവായി മോദി-ജി, ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ ഉണ്ടാക്കുക" എന്ന നാസിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മർമിക് ന്യൂസ് എന്ന് ഫേസ് ബുക്ക് പേജിൽ അപ്ലോഡ് വീഡിയോ ഇതിനകം രണ്ടു ദശ ലക്ഷത്തിലധികം പേർ കണ്ടു. 1,16,000 പേർ ലൈക്ക് അടിക്കുകയും ചെയ്തു.


Full View

കത്വയിലെ പ്രാദേശിക സ്കൂളിലെ വിദ്യാർഥിയായ സീറത് നാസ് അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അണ് പുറത്തു വിട്ടത്. തന്നെ പരിചയപ്പെത്തി തുടങ്ങുന്ന വീഡിയോയിൽ സ്കൂൾ കോമ്പൗണ്ടിലൂടെ നടന്ന് അതിന്റെ വൃത്തിഹീനമായ പശ്ചാത്തലം കുട്ടി കൃത്യമായി വിശദീകരിക്കുന്നുണ്ട്.

മോദി-ജീ, എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയിൽ വൃത്തിഹീനമായ നിലവും പ്രിൻസിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും എന്ന് പരിചയപ്പടുത്തി അടച്ചിട്ട രണ്ടു മുറികളുംകാണിക്കുന്നുണ്ട്. തങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ കെട്ടിടം കാണിച്ചുതരമാമെന്ന് പറഞ്ഞ് പണി പാതിവഴിയിൽ ഉപേക്ഷിച്ച ഒരു കെട്ടിടമാണ് കാണിക്കുന്നത്. അഞ്ചു വർഷമായി തങ്ങളുടെ സ്കൂൾ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കിയിട്ട്. താൻ ക്ലാസിലെ സഹപാഠികൾക്കൊപ്പം പൊടിപടലങ്ങൾ നിറഞ്ഞ നിലത്ത് ഇരിക്കുന്നതും വിദ്യാർഥിനി കാണിക്കുന്നുണ്ട്. നിലത്തിരിക്കുന്നത് കാരണം തങ്ങളുടെ യൂനിഫോമിൽ അഴുക്കു നിറയുന്നു. യൂനിഫോമിൽ അഴുക്കു പുരളുന്നതിൽ അമ്മാരിൽ നിന്ന് വഴക്കു കേൾക്കാറുണ്ട്. തങ്ങൾക്ക് ഇരിക്കാൻ ബെഞ്ചുകളില്ലെന്നും സന പറയുന്നു. പ്രധാനമന്ത്രി, തങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടി‍യ സ്കൂൾ പണിതുതരണം. - വീഡിയോയിൽ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലോഹായി-മൽഹാർ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയാണ് വീഡിയോയിലൂടെ തങ്ങളുടെ ദുരിതം വരച്ചുകാട്ടുന്നത്.

"Please Modi-Ji...": Jammu Schoolgirl's Video Request Goes Viral

Tags:    
News Summary - "Please Modi-Ji...": Jammu Schoolgirl's Video Request Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.