തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ ലോക്​ഡൗൺ കാലത്തെ വേതനം ആവശ്യപ്പെട്ട്​ ഹരജി

ന്യൂഡൽഹി: ലോക്​ഡൗൺ കാലത്തെ തൊഴിൽ സമയം കണക്കാക്കി​ തൊഴിലുറപ്പ്​ തൊഴിലാളികളുടെ വേതനം വിതരണം ചെയ്യണമെന്നാ വശ്യപ്പെട്ട്​ സുപ്രീം കോടതിയിൽ ഹരജി. അരുണാ റോയും നിഖിൽ ദേയും അഡ്വ. പ്രശാന്ത്​ ഭൂഷൺ വഴിയാണ്​ ഹരജി നൽകിയത്​.

ലോക്​ഡൗൺ കാലത്തെ വേതനം ​വിതരണം ചെയ്യുക, കുടിയേറ്റ തൊഴിലാളികൾക്ക്​ അവരുടെ സ്വദേശങ്ങളിൽ താൽകാലിക ജോബ്​ കാർഡ്​ അനുവദിക്കുക, തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നടപടി എടുക്കാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ്​ ഹരജി ഫയൽ ചെയ്​തത്​.

7.6 കോടി സജീവ തൊഴിലുറപ്പ്​ തൊഴിലാളികളാണുള്ളത്​. ഇവർ രണ്ട്​ വർഷത്തോളമായി തൊഴിലുറപ്പ്​ തൊഴിലിനെ ആശ്രയിക്കുന്നവരാണ്​. ലോക്​ഡൗൺ നിയന്ത്രണങ്ങൾ ഇവരുടെ ജീവിക്കാനുള്ള അവകാശം തന്നെ തടയുന്നതാണെന്ന്​ ഹരജി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Plea in SC seeking payment of wages to MGNREGA workers amid lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.