ന്യൂഡൽഹി: കോവിഡ് ഭേദമായശേഷം അതിെൻറ പാർശ്വഫലമായ മ്യൂകോർമൈക്കോസിസ് അടക്കമുള്ള രോഗങ്ങൾ കാരണം മരണമടയുന്നവർക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി.
ദുരന്തങ്ങൾ കാരണം ജീവൻ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഡിസാസ് റ്റർ മാനേജ്മെൻ റ്ആക്ട് 2005 അനുസരിച്ച് ദേശീയ അതോറിറ്റി മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് റീപക് കൻസൽ എന്ന അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് പാർശ്വഫലങ്ങൾ കാരണം മരിക്കുന്നവരുെട കുടുംബത്തിന് ആശ്വാസം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജി നേരത്തേ സുപ്രീംകോടതിയിൽ സമർപ്പിച്ച കാര്യവും പുതിയ ഹരജിയിൽ ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മ്യൂകോർമൈക്കോസിസ് അഥവാ ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേരും കോവിഡ് ഭേദമായവരാണെന്നും ഹരജിയിൽ പറയുന്നു. കോവിഡ് ബാധിതർക്ക് നഷ്ടപരിഹാരം വേണെമന്ന ആദ്യ ഹരജിയിലെ ആവശ്യം യുക്തിസഹമാണെന്നും ഇക്കാര്യം പരിഗണിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.