ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ് മാതൃകയിൽ ചെന്നൈ വണ്ണാർപേട്ട് നടന്ന സമരത്തിന് നേരെ നടന്ന പൊലീ സ് അതിക്രമത്തിൽ പ്രതികരണവുമായി ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സമാധാനപരമായ സമരത്തിനു നേരെ സർക്കാർ ആസൂത്ര ണം ചെയ്ത് നടപ്പാക്കിയ അതിക്രമമാണ് നടന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.
അക്രമം നടന്ന ഫെബ്രുവരി 14നെ കരിദ ിനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സമരക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും അക്രമത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യ പട്ടികക്കുമെതിരായ പ്രതിഷേധ സമരത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്.
വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാൻ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. തുടർന്ന് രാത്രി 9.30ഓടെ പൊലീസ് ലാത്തിച്ചാർജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സമരത്തിന് നേരെ പൊലീസ് കല്ലേറ് നടത്തി അക്രമസാഹചര്യം ഒരുക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
ഒരു വനിത പൊലീസ് ഡെപ്യൂട്ടി കമീഷണർക്കും രണ്ട് വനിത പൊലീസുകാർക്കും ഒരു സബ് ഇൻസ്പെക്ടർക്കും ഉൾപ്പെടെ നാല് പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.