ഫെവിക്കോൾ, വോഡഫോൺ തുടങ്ങിയ തരംഗം സൃക്ഷ്ടിച്ച പരസ്യ കാംപെയ്നുകൾക്ക് പിന്നിലെ ആ പ്രതിഭ വിട പറഞ്ഞു

ഇന്ത്യൻ പരസ്യ ലോകത്തെ മാറ്റി മറിച്ച പ്രതിഭ പീയുഷ് പാണ്ഡെ(70) അന്തരിച്ചു. അണുബാധയെ തുടർന്നായിരുന്നു അന്ത്യം. പരസ്യ കമ്പനിയായ ഒഗിൽവി ഇന്ത്യയുടെ മുഖമായ പീയുഷ് പരസ്യ മേഖലയിലെ സർഗാത്മകതക്കും കഥ പറച്ചലിനും സംസ്കാരത്തിനും വലിയ പാരമ്പര്യം അവശേഷിപ്പിച്ചാണ് വിട പറഞ്ഞത്.

ഒഗിൽവി ഇന്ത്യയുടെ ആഗോള തലത്തിലുള്ള ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്സിക്യുട്ടീവ് ചെയർമാനുമായി പ്രവർത്തിച്ചുകൊണ്ടാണ് പീയുഷ് പരസ്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയത്. തന്‍റെ നാലു പതിറ്റാണ്ട് നീണ്ട കരിയറിൽ പതിവ് പാശ്ചാത്യ രീതികൾ മാറി ഇന്ത്യൻ സംസ്കാരവും ഭാഷയും വികാരവും ഉൾപ്പെടുത്തി വ്യത്യസ്തമായ ഒരു പരസ്യ സംസ്കാരം കെട്ടി പടുത്തു എന്നതാണ് അദ്ദേഹത്തിന്‍റെ നേട്ടം. പരസ്യ മേഖലയിലെ സംഭാവന 2016ൽ പീയൂഷിന് പദ്മ ശ്രീ നേടി കൊടുത്തു. ഒപ്പം 2024ൽ എൽ.ഐ.എ ലെജന്‍റ് അവാർഡും.

സഹോദരൻ പ്രസൂണിനൊപ്പമാണ് പീയുഷ് പാണ്ഡെ പരസ്യരംഗത്തേക്ക് ചുവട് വെക്കുന്നത്. ഇവിടേക്ക് കടക്കുന്നതിനു മുമ്പ് ആദ്യ കാലങ്ങളിൽ ക്രിക്കറ്റ്, ടീ ടേസ്റ്റിങ്, നിർമാണ മേഖലയിലൊക്കെ ജോലി നോക്കിയിരുന്നു.1982ലാണ് ഒഗിൽവിയുടെ ക്ലൈന്‍റ് സർവീസ് എക്സിക്യൂട്ടീവായി അദ്ദേഹം ജോലി ആരംഭിക്കുന്നത്. 6 വർഷത്തിനു ശേഷം പീയുഷ് അദ്ദേഹത്തിന്‍റെ കഥ പറച്ചിലിലെ പ്രാഗത്ഭ്യം കണക്കിലെടുത്ത് ക്രിയേറ്റീവ് ഡിപ്പാർട്മെന്‍റിലേക്ക് മാറി. സൺലൈറ്റിനു വേണ്ടി ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രോജക്ട്. എന്നാൽ ലുമോ, ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്‍റ്സ് എന്നിവക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ കാംപെയിൻ പരസ്യ മേഖലയിൽ അറി‍യപ്പെടുന്ന വ്യക്തിത്വമാക്കി.

സാംസ്കാരിക നാഴികക്കല്ലായി മാറിയ പീയുഷ് പാണ്ഡെയുടെ പ്രധാനപ്പെട്ട പരസ്യ കാംപെയിനുകൾ

  • ഫെവി കിക്ക്, ഫെവികോൾ: തോടോ നഹി,ജോഡോ, ഫെവികോൾ സോഫ
  • പോണ്ട്സ്: ഗൂഗ്ളി,വൂഗ്ളി വൂഷ്
  • വോഡഫോൺ: സൂ സൂ
  • ബജാജ്: ഹമാരാ ബജാജ്
Tags:    
News Summary - Piyush Pandey passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.