ഹരിൻ പാണ്​ഡ്യ കൊലക്കേസ്​; പുതിയ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി ​

ന്യൂഡൽഹി: ബി.ജെ.പി നേതാവും ഗുജറാത്ത്​ മുൻ ആഭ്യന്തരമന്ത്രിയുമായ ഹരിൻ പാണ്ഡ്യ കൊല്ലപ്പെട്ട കേസിൽ പുതിയ അന്വേ ഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. സൊഹ്​റാബുദ്ദീൻ ശൈഖ്​ കേസിലെ പ്രധാന സാക്ഷിയായ അസംഖാ​ ​​െൻറ വെളിപ്പെടുത്തലി​​​െൻറ അടിസ്​ഥാനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ കേസ്​ അന്വേഷിക്കണമെന്നാണ്​ സ​​െൻറർ ഫോർ പി.​െഎ.എൽ എന്ന സംഘടന നൽകിയ ഹരജിയിലെ ആവശ്യം.

ഹരിൻ പാണ്ഡ്യയെ വെടിവെച്ചുകൊന്നത്​ പൊലീസ്​ ഒാഫിസർ ഡി.ജി. വൻസാര ഏർപ്പെടുത്തിയ ക്വ​േട്ടഷൻ സംഘമാണെന്ന്​ സൊഹ്​റാബുദ്ദീൻ പറഞ്ഞതായി അസംഖാൻ അടുത്തിടെ വിചാരണ കോടതിയിൽ മൊഴിനൽകിയിരുന്നു.

2003 മാർച്ച്​ 26ന്​ രാവിലെ കാറിൽ വരു​േമ്പാഴാണ്​ ക്വ​േട്ടഷൻ സംഘം പാണ്ഡ്യക്ക്​ നേരെ നിറയൊഴിച്ചത്​. കേസ്​ ആദ്യം അന്വേഷിച്ച സി.ബി.​െഎ സംഘത്തിന്​ നേതൃത്വം നൽകിയ ​വൈ. സി. മോദിയാണ്​ ഇപ്പോൾ എൻ.​െഎ.എ മേധാവി.

Tags:    
News Summary - PIL In SC Seeks Fresh Investigation Of Murder Of Haren Pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.