ജയ്പൂർ: പിന്നുകൊണ്ട് നിർമിച്ച മനുഷ്യ കുഷ്യൻ എന്നു വിളിക്കാം രാജസ്ഥാൻ സ്വദേശി ബദ്രിലാൽ മീണയെ. 75 പിന്നുകളാണ് 56കാരനായ ബദ്രിലാലിെൻറ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. കഴുത്ത്, കൈത്തണ്ട, കാലുകൾ എന്നീ ഭാഗങ്ങളിൽ തൊലിക്കടിയിലായാണ് പിന്നുകൾ കാണപ്പെട്ടത്.
ഒരിഞ്ചോളം നീളമുള്ള പിന്നുകൾ ശരീരത്തിലെത്തിയതെങ്ങനെ എന്ന് വ്യക്തമാകാതെ കുഴങ്ങിയിരിക്കുകയാണ് ഡോക്ടർമാർ. പിന്നുകൾ കുത്തിക്കയറ്റിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. വിഴുങ്ങിയതല്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു.
വയറിലോ, ആമാശയത്തിലോ, െചറുകുടലിലോ പിന്നുകൾ കണ്ടെത്താത്തതിനാൽ വിഴുങ്ങിയതല്ലെന്ന് ഉറപ്പിക്കാമെന്നാണ് ഡോക്ടർമാരുടെ പക്ഷം.
റെയിൽവേ ജീവനക്കാരനായ ബദ്രിലാലിനുമറിയില്ല എങ്ങനെയാണ് പിന്നുകൾ ശരീരത്തിലെത്തിയതെന്ന്.
വലതുകാലിലെ വേദനക്കും പ്രമേഹത്തിനും ചികിത്സക്കായി കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സ്കാനിങ്ങ് നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
പിന്നീട് റെയിൽവേ ആശുപത്രിയിൽ നിന്ന് ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.