കോവിഡ് കാലത്ത് ഫേസ്ബുക്കിൽ ഒരുപാട് ചലഞ്ചുകളുടെ മേളമാണ്. ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും ഫാഫറൈറ്റ് മൂവി ചലഞ്ചുമെല്ലാം നെറ്റിസൺസ് ഏറ്റെടുത്ത് തരംഗമാക്കിക്കഴിഞ്ഞു. ഇത്തരം ചലഞ്ചുകൾക്ക് കൈയ്യടിക്കുന്നവരും വിമർശിക്കുന്നവരും സമൂഹ മാധ്യമങ്ങളിൽ ഏറെയുണ്ട്. എന്നാൽ, പുനെ പൊലീസിന് നൽകാനുള്ളത് ഒരു മുന്നറിയിപ്പാണ്.
കപ്പിൾ ചലഞ്ചിെൻറ ഭാഗമായി ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നവരോട് അവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പുനെ പൊലീസ് പറയുന്നത്. ''ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ജാഗ്രതയില്ലെങ്കിൽ മനോഹരമായ ഇൗ ചലഞ്ച് വലിയ അപകടമായേക്കാം. സൂക്ഷിക്കുക...''-ട്വിറ്ററിൽ പുനെ പൊലീസ് കുറിച്ചത് ഇങ്ങനെയായിരുന്നു.
'കപ്പിൾ ചലഞ്ച് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി തുടങ്ങിയിട്ടുണ്ട്. ഇതൊരു ബോധവത്കരണമാണ്. ഇൗ ചിത്രങ്ങൾ മോർഫിങ്ങിന് വേണ്ടിയോ, പ്രതികാരം ചെയ്യുന്നതിന് വേണ്ടിയോ, അശ്ലീല വിഡിയോ, ഡീപ്പ് ഫേക്ക് പോലുള്ള മറ്റ് സൈബർ കുറ്റ കൃത്യങ്ങൾക്ക് വേണ്ടിയോ ദുരുപയോഗം ചെയ്തേക്കാം. -സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങളെടുത്ത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
Think twice before you post a picture with your partner. A 'cute' challenge can go wrong if not cautious! #BeAware pic.twitter.com/oJkuYdlBWZ
— PUNE POLICE (@PuneCityPolice) September 24, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.