ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറും മകൾ സാറയും തമ്മിൽ നടന്ന ഉഗ്രൻ ക്രിക്കറ്റ് മാച്ചിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. സചിനും മകൾ സാറയും ക്രിക്കറ്റ് കളിച്ച സ്ഥലമാണ് ഏറെ കൗതുകമുളവാക്കുന്നത്. സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോളാണ് സചിനും മകൾ സാറയും മരുമകൾ സാനിയയും ക്രിക്കറ്റ് സെഷനിലേർപ്പെട്ടത്.
രസകരമായ നിമിഷങ്ങൾ സച്ചിൻ തന്നെയാണ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചതും. വീഡിയോയിൽ ചാർട്ടഡ് വിമാനത്തിൽ സചിൻ മരുമകൾ സാനിയ എറിഞ്ഞ പന്തിനെ നേരിടുന്നതും പന്ത് സമീപത്തിലുള്ള സോഫയിലിരുന്ന മകൾ സാറ കൈക്കലാക്കുന്നതും കാണാം. സാറ പന്ത് കൈക്കലാക്കിയതിനു ശേഷം അപ്പീൽ ചെയ്തപ്പോൾ നിങ്ങളെന്നെ ഒരിക്കലും പുറത്താക്കില്ലെന്നാണ് സചിച്ചിൻ പറഞ്ഞത്. ഇതോടെ എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
സചിന്‍റെയും കുടുംബത്തിന്‍റെയും വളരെ രസകരവും സ്നേഹം നിറഞ്ഞതുമായ നിമിഷങ്ങൾ സമൂഹമാധ്യമത്തിൽ വളരെ പെട്ടെന്നാണ് വൈറലായത്. വീഡിയോക്ക് പെട്ടെന്നു തന്നെ മികച്ച റീച്ച് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.