യു.പിയിൽ വാതിലിന്‍റെ മറപോലുമില്ലാതെ അടുത്തടുത്ത് നാല് കക്കൂസുകൾ; വൈറലായി ദൃശ്യങ്ങൾ, അന്വേഷണം

ലഖ്നോ: പൊതുശൗചാലയത്തിൽ വാതിലിന്‍റെ മറപോലുമില്ലാതെ അടുത്തടുത്തായി നാല് കക്കൂസുകൾ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ. യു.പിയിലെ ബസ്തി ജില്ലയിലെ ധൻസ ഗ്രാമത്തിലാണ് സംഭവം.

നാല് ഇന്ത്യൻ ക്ലോസറ്റുകളാണ് ചുമരുകളോ വാതിലുകളോ ഇല്ലാതെ പൊതുശൗചാലയത്തിൽ അടുത്തടുത്തായി സ്ഥാപിച്ചത്. ചിത്രങ്ങൾ പുറത്തുവന്നതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥർ ഈ കക്കൂസുകൾ തകർത്ത് തടിയൂരാൻ ശ്രമം നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

സംഭവം വിവാദമായതോടെ ഇത്തരത്തിൽ കക്കൂസുകൾ സ്ഥാപിച്ചതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് വികസന വകുപ്പ് നിർദേശിക്കുകയായിരുന്നു. കക്കൂസ് നിർമാണത്തിൽ വലിയ വീഴ്ച വരുത്തിയെന്നും സംഭവം ജില്ല പഞ്ചായത്ത് അന്വേഷിക്കുമെന്നും ചീഫ് ഓഫിസർ രാജേഷ് പ്രജാപതി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബസ്തിയിലെ തന്നെ ഗൗര ധുൻധ ഗ്രാമത്തിൽ ഒറ്റ ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ അടുത്തടുത്ത് സ്ഥാപിച്ചത് വിവാദമായിരുന്നു. 

Tags:    
News Summary - Photo of 4 squat toilets with no door in UP's Basti goes viral, probe ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.