‘ഒരു ഫോൺ വിളി ആ 16 തൊഴിലാളികളുടെ ജീവൻ രക്ഷിക്കുമായിരുന്നു’

ഭോപാൽ: റെയിൽപാളത്തിൽ ഉറങ്ങിക്കിടന്ന മധ്യപ്രദേശിൽ നിന്നുള്ള 16 അന്തർസംസ്​ഥാന തൊഴിലാളികൾ ട്രെയിനിടിച്ച മരിച്ച സംഭവം രണ്ട്​ അയൽസംസ്​ഥാനങ്ങളിലെ സർക്കാറുകളുടെ ഏകോപനമില്ലായ്​മക്കെതിരെയാണ്​ വിരൽ ചൂണ്ടുന്നത്​. ഒരു ഫോൺവിളിയിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന്​ ആരോപണവുമായി മധ്യപ്ര​ദേശിലെ പ്രതിപക്ഷമായ കോൺഗ്രസ്​ രംഗത്തെത്തി.

റെയിൽപാളത്തിലൂടെ കാൽനടയായി സ്വന്തം കുടുംബങ്ങളിലേക്ക്​ മടങ്ങാൻ ശ്രമിച്ച മഹാരാഷ്​ട്രയിലെ ജൽനയിലെ ഫാക്​ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്​​ ഒൗറംഗാബാദിൽ വെള്ളിയാഴ്​ച ഗുഡ്​സ്​ ട്രെയിൻ തട്ടി ജീവൻവെടിഞ്ഞത്​. 

‘ഞങ്ങളുടെ സ്വന്തം നാടായ ഉമരിയയിലേക്ക്​ മടങ്ങാൻ പാസിനായി നേരത്തെ അപേക്ഷിച്ചിരുന്നു. പാസ്​ ലഭിച്ചില്ലെന്ന്​ മാത്രമല്ല അപേക്ഷ സംബന്ധിച്ച്​ യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്ത്​ നിന്നുണ്ടായില്ല’ അപകടത്തിൽ നിന്നും തലനാരിഴക്ക്​ രക്ഷപെട്ട വീരേന്ദ്ര സിങ്​ പ്രതികരിച്ചു. 

അയൽ സംസ്​ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ മടക്കിക്കൊണ്ടുവരുന്ന കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ​െഎ.എ.എസ്​ ഉദ്യോഗസ്​ഥരെ ബി.ജെ.പി നേതൃത്വം നൽകുന്ന മധ്യപ്രദേശ്​ സർക്കാർ നിയമിച്ചിരുന്നു. പട്ടിക വർഗക്ഷേമ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി ദീപാലി റസ്​തോഗിക്കായിരുന്നു മഹാരാഷ്​ട്രയുടെ ചുമതല. എന്നാൽ ഇവരിൽ പലരും ഫോൺ ​േപാലും എടുക്കുന്നില്ലെന്ന്​ പ്രതിപക്ഷം ആരോപിക്കുന്നു. 

ദിവസേന മാധ്യമങ്ങൾക്ക്​ മുന്നിൽ പ്രസ്​താവനകൾ നടത്തുന്നതിന്​ പകരം മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ കാര്യമായി എന്തെങ്കിലും ചെയ്യണമെന്നും ദാരുണ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ദിഗ്​വിജയ്​ സിങ്​ ആവശ്യ​െപട്ടു. 

‘അധികാരികളുടെ പിടിപ്പുകേടുകൊണ്ടാണ്​ അവൻ മരിച്ചത്. ഇവിടെ മതിയായ കാർഷികവൃത്തിയില്ലാത്തതിനാലാണ്​ അവന്​ അന്യ നാട്ടിലേക്ക്​ ജോലിതേടി പോകേണ്ടി വന്നത്​’ മരിച്ച തൊഴിലാളികളിലൊരാളായ രാജ്​ ബോർഹാമി​​െൻറ പിതാവ്​ പരസ്​ സിങ്​ കണ്ണീരോടെ പരിതപിച്ചു. 


 

Tags:    
News Summary - A Phone Call May Have Saved 16 Workers Crushed By Train in maharashtra- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.