പി.എൻ.ബി തട്ടിപ്പാണ്​ പി.എഫ്​ പലിശനിരക്ക്​ കുറക്കാൻ കാരണം-മമത ബാനർജി

കൊൽക്കത്ത: പി.എൻ.ബി തട്ടിപ്പ്​ കാരണമാണ്​ കേന്ദ്രസർക്കാർ പി.എഫ്​ പലിശനിരക്കുകൾ കുറച്ചതെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പി.എൻ.ബിക്ക്​ നഷ്​ടമായ തുക ജനങ്ങളുടെ പോക്കറ്റിൽ നിന്ന്​ ഇൗടാക്കാനാണ്​ മോദി സർക്കാറി​​​െൻറ ശ്രമം. ഇത്​ കൊള്ളയാണെന്നും മമത ബാനർജി ആരോപിച്ചു. മോദി സർക്കാർ അധികാരത്തിലെത്തു​േമ്പാൾ 8.82 ശതമാനമായിരുന്നു പി.എഫ്​ പലിശ നിരക്ക്​ ഇപ്പോഴത്​ 8.55 ശതമാനം മാത്രമാണെന്നും മമത പറഞ്ഞു.

ബി.ജെ.പിയുടെ നയങ്ങൾ കർഷകരെ പ്രതികൂലമായാണ്​ ബാധിക്കുന്നത്​. 12,000 കർഷകർ ഇന്ത്യയിൽ ആത്​മഹത്യ ചെയ്​തിട്ടുണ്ട്​. ഇതിൽ പലരും ആത്​മഹത്യ ചെയ്​തത്​ വായ്​പകൾകൾ തിരിച്ചടക്കാൻ സാധിക്കാത്തത്​ കൊണ്ടാണ്. ​കർഷകരുടെ വായ്​പ എഴുതി തള്ളണമെന്ന്​ ആവശ്യം നിരന്തരമായി ഉയർത്തിയിട്ടും ഇത്​ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.

ബുധനാഴ്​ച പി.എഫ്​ പലിശനിരക്കുകൾ കുറക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. പി.എൻ.ബി ബാങ്കി​​​െൻറ ജാമ്യം ഉപയോഗിച്ച്​ വജ്ര വ്യവസായി നീരവ്​ ​മോദി 11,000 കോടി രൂപ തട്ടിയെടുത്തുവെന്ന വാർത്തകൾക്കിടെയാണ്​ പി.എഫ്​ പലിശനിരക്കുകൾ കുറച്ചത്​. 

Tags:    
News Summary - PF Interest Reduction Fallout of PNB Scam, Says Mamata Banerjee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.