പെട്രോൾ വില കുറച്ച്​ തമിഴ്​നാട്​; ജനപ്രിയ പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാറിന്‍റെ ആദ്യ ബജറ്റ്​

ചെന്നൈ: ഇന്ധനവില വർധനവിനെ തുടർന്ന്​ ദുരിതത്തിലായ ജനങ്ങൾക്ക്​ ആശ്വാസമായി തമിഴ്​നാട്​ സർക്കാറിന്‍റെ പ്രഖ്യാപനം. തമിഴ്​നാട്ടിൽ പെട്രോൾ വില മൂന്ന്​ രൂപ കുറക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​.

നികുതിയിനത്തിൽ മൂന്ന്​ രൂപ കുറക്കുമെന്നാണ്​ സർക്കാർ ​അറിയിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിർദേശപ്രകാരമാണ്​ വിലകുറക്കുന്നതെന്ന്​ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ എണ്ണകമ്പനികൾ വൻതോതിൽ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോൾ വില പല നഗരങ്ങളിലും ലിറ്ററിന്​ 100 രൂപയും കടന്ന്​ കുതിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ കുറവ്​ വരുത്താൻ എണ്ണകമ്പനികൾ തയാറായില്ല.

ഇതിന്​ പുറമേ മറ്റ്​ പല ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്​. സർക്കാർ ജീവനക്കാരായ സ്​ത്രീകളുടെ ഗർഭകാല അവധി 12 മാസമായി വർധിപ്പിച്ചു. സ്​ത്രീ സംരംഭകർക്ക്​ 2,756 കോടി രൂപ വായ്​പ നൽകുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുസ്​ലിം പള്ളികളുടേയും ക്രിസ്​ത്യൻ ചർച്ചുകളുടേയും അറ്റകൂറ്റപ്പണിക്കായി ആറ്​ കോടി രൂപയും അനുവദിച്ചിട്ടുണ്ട്​. ട്രാൻസ്​ജെൻഡർ, എസ്​.ടി വിഭാഗം എന്നിവർക്കായി പ്രത്യേക പദ്ധതികളുണ്ട്​. 

Tags:    
News Summary - Petrol price will be reduced by Rs 3 per litre, says FM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.