ഷീന ബോറ വധക്കേസ്​: പീറ്റർ മുഖർജിക്ക്​ ജാമ്യം

ഡൽഹി: ഷീന ബോറ വധക്കേസിൽ പീറ്റർ മുഖർജിക്ക്​ ഹൈകോടതി ജാമ്യം അനുവദിച്ചു. തെളിവില്ലെന്ന്​ കണ്ട്​ ബോംബെ ഹൈകോട തിയാണ്​ പീറ്ററിന്​ വ്യാഴാഴ്​ച ജാമ്യം അനുവദിച്ചത്​. നേരത്തെ പീറ്ററിൻെറ ജാമ്യഹരജി സി.ബി.ഐ പ്രത്യേക കോടതി ​തള്ള ിയിരുന്നു. തെളിവില്ലെന്ന്​ കാണിച്ചാണ്​ വീണ്ടും ഇയാൾ ജാമ്യഹരജി സമർപ്പിച്ചത്​. കേസിൽ ഗൂഢാലോചനിൽ പ​ങ്കാളിയായ പീറ്റർ ആർതർ റോഡ്​ ജയിലിൽ കഴിയുകയാണ്.

മുഖ്യപ്രതിയായ പീറ്ററിൻെറ ഭാര്യ ഇന്ദ്രാണി മുഖർജി ഇപ്പോൾ മുംബൈയി​ലെ ബൈ​കുള ജയിലിലാണ്​. 2012 ഏപ്രിലിൽ ഇന്ദ്രാണിയുടെ ആദ്യ ജീവിത പങ്കാളിയിലെ മകൾ​ ഷീന ബോറയെ, മുൻ ഭർത്താവ്​ സഞ്​ജീവ്​ ഖന്ന, ഡ്രൈവർ ശ്യാംവർ റായ്​ എന്നിവരുടെ സ​ഹായത്തോടെ കൊലപ്പെടുത്തി എന്നാണ്​ കേസ്​. പീറ്ററിൻെറ ആദ്യ വിവാഹത്തിലെ മകനുമായുള്ള ഷീനയുടെ അടുപ്പമാണ്​ കൊലപാതകത്തിന്​ കാരണമെന്നാണ്​ കേസ്​ അന്വേഷിച്ച സി.ബി.ഐയുടെ നിഗമനം.

Tags:    
News Summary - Peter Mukerjea Gets Bail in Sheena Bora Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.