വ​ള​ർ​ത്തു​കി​ളി പാ​റി​പ്പോ​യി; നാ​ലാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

ഗൂ​ഡ​ല്ലൂ​ർ: വ​ള​ർ​ത്തു​കി​ളി പാ​റി​പ്പോ​യ വി​ഷ​മ​ത്തി​ൽ നാ​ലാം​ക്ലാ​സു​കാ​രി വി​ഷം​ക​ഴി​ച്ച്​ ജീ​വ​നൊ​ടു​ക്കി. ഗൂ​ഡ​ല്ലൂ​ർ ഹൈ​സ്​​കൂ​ൾ റോ​ഡി​ലെ രാ​മ​സാ​മി​യു​ടെ മ​ക​ൾ സു​ശി​ത്ര (10) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ് കു​ട്ടി​യെ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന നി​ല​യി​ൽ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര​നി​ല​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് മ​രി​ച്ചു.

വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന കി​ളി ശ​നി​യാ​ഴ്​​ച പ​റ​ന്നു​പോ​യി തി​രി​ച്ചെ​ത്തി​യി​ല്ല. ഈ ​വി​ഷ​മ​ത്തി​ലാ​ണ് സു​ശി​ത്ര വി​ഷം​ക​ഴി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.