രാജയുടെ പ്രസ്​താവനക്ക്​ പിന്നാലെ തമിഴ്​നാട്ടിൽ പെരിയാറി​െൻറ പ്രതിമ തകർത്തു

വെല്ലൂർ:  തമിഴ്​നാട്ടിലെ സാമൂഹിക പരിഷ്​കർത്താവായ ഇ.വി രാമസ്വാമി നായ്​ക്കറി(പെരിയാർ)​​​​െൻറ പ്രതിമ തകർത്തു. വെല്ലുർ ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഒാഫീസിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ്​ തകർത്തത്​. ​നേരത്തെ പെരിയാറി​​​​െൻറ പ്രതിമ തകർക്കുമെന്ന്​ ബി.ജെ.പി നേതാവ്​ എച്ച്​.രാജ പ്രസ്​താവിച്ചിരുന്നു. ത്രിപുരയിൽ ലെനി​​​​െൻറ പ്രതിമ തകർത്തതി​​​​െൻറ പശ്​ചാത്തലത്തിലായിരുന്നു ബി.ജെ.പി നേതാവി​​​​െൻറ പരാമർശം.

വെല്ലുർ ജില്ലയിലെ തിരുപത്തുർ കോർപ്പറേഷൻ ഒാഫീസിലാണ്​ പ്രതിമ ഉണ്ടായിരുന്നത്​. ഏകദേശം ഒമ്പത്​ മണിയോടെയാണ്​ പ്രതിമ തകർത്തതെന്നാണ്​ വിവരം. പ്രതിമയുടെ കണ്ണാടിക്കും മൂക്കിനും തകരാർ സംഭവിച്ചിട്ടുണ്ട്​​.

സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മുത്തുമാരൻ, ഫ്രാൻസിസ്​ എന്നിവരാണ്​ അറസ്​റ്റിലയാത്​. ഇതിൽ മുത്തുമാരൻ ബി.ജെ.പി പ്രവർത്തകനും ഫ്രാൻസിസ്​ സി.പി.​െഎ പ്രവർത്തകനുമാണെന്നാണ്​ വിവരം.

ലെനിൻ ആരാണ്? ഇന്ത്യയുമായുള്ള ബന്ധം എന്താണ്? ഇന്ത്യയിലേ കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം എന്താണ്? ത്രിപുരയിൽ ലെനിൻ പ്രതിമ തകർന്നു. ഇന്ന് ലെനിൻ പ്രതിമയാണെങ്കിൽ തമിഴ്നാട്ടിലെ ഇ.വി.ആർ. രാമസ്വാമി പ്രതിമയാകും നാളെ തകർക്കുകയെന്നായിരുന്നു രാജയുടെ വിവാദ പ്രസ്​താവന.

Tags:    
News Summary - Periyar Statue Vandalised In Tamil Nadu's Vellore After BJP Leader's Facebook Post-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.