രാജീവ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളൻ ഇനി അഭിഭാഷകൻ

ചെ​ന്നൈ: രാ​ജീ​വ്ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും നാ​ല് വ​ർ​ഷം മു​മ്പ് ജ​യി​ൽ​മോ​ചി​ത​നാ​വു​ക​യും ചെ​യ്ത എ.​ജി പേ​ര​റി​വാ​ള​ൻ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തു. മൂ​ന്ന് ദ​ശാ​ബ്ദ​ക്കാ​ല​ത്തി​ല​ധി​കം ജ​യി​ലി​ൽ ക​ഴി​ഞ്ഞ പേ​ര​റി​വാ​ള​ൻ 2022 മേ​യ് 18നാ​ണ് മോ​ചി​ത​നാ​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 142 പ്ര​കാ​രം സ​വി​ശേ​ഷ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി​യാ​ണ് മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ലോ ​കോ​ള​ജി​ൽ ചേ​ർ​ന്ന് 2025ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ദേ​ശീ​യ ബാ​ർ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്രാ​സ് ഹൈ​കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​മി​ഴ്നാ​ട്- പു​തു​ച്ചേ​രി ബാ​ർ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൻ​റോ​ൾ​മെ​ന്റ് ച​ട​ങ്ങി​ലാ​ണ് ഇ​ദ്ദേ​ഹം എ​ൻ​റോ​ൾ ചെ​യ്ത​ത്.

1991ൽ 19 ​വ​യ​സ്സ് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് രാ​ജീ​വ്ഗാ​ന്ധി വ​ധ​ക്കേ​സി​ൽ പേ​ര​റി​വാ​ള​ൻ അ​റ​സ്റ്റി​ലാ​യ​ത്. സ്ഫോ​ട​ക​വ​സ്തു​വി​നു​വേ​ണ്ടി ഒ​മ്പ​ത് വോ​ൾ​ട്ട് ബാ​റ്റ​റി കൈ​മാ​റി​യ​തും ഗൂ​ഢാ​ലോ​ച​ന​യു​മാ​യി​രു​ന്നു കു​റ്റം. മാ​താ​വ് അ​ർ​പു​ത​മ്മാ​ൾ പേ​ര​റി​വാ​ള​ന്റെ ജ​യി​ൽ​മോ​ച​ന​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ത​ള​രാ​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. ത​ന്റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​മാ​ണ് നി​യ​മം പ​ഠി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പേ​ര​റി​വാ​ള​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​വാ​തെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ത​ന്റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചെ​ന്നൈ കേ​ന്ദ്ര​മാ​യി മ​​ദ്രാ​സ് ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​നാ​ണ് 54കാ​ര​നാ​യ പേ​ര​റി​വാ​ള​ന്റെ തീ​രു​മാ​നം.

Tags:    
News Summary - Perarivalan, convict in Rajiv Gandhi assassination case, to become a lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.