സബർകന്ത (ഗുജറാത്ത്): കൃഷി ചെയ്യാനുള്ള അവകാശം തീറെഴുതി നൽകപ്പെട്ട വിത്തുകളാണെന്ന തും വിത്തുകളിലെ വകഭേദവും തിരിച്ചറിയാതെയാണ് എഫ്.സി 5 ഇനത്തിൽപെട്ട ഉരുളക്കിഴങ്ങ ് കൃഷി ചെയ്തതെന്ന് കർഷകർ. കൃഷിയവകാശം തങ്ങൾക്ക് മാത്രമുള്ള എഫ്.സി 5 ഇനത്തിലെ ഉര ുളക്കിഴങ്ങ് കൃഷിചെയ്തതിന് ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ കോടതി കയറ്റിയ ഹ രി പട്ടേൽ, ബിപിൻ പട്ടേൽ, ഛബിൽ പട്ടേൽ, വിനോദ് പട്ടേൽ എന്നിവരാണ് ഉള്ളുതുറന്നത്. ഒരുകോടി അഞ്ചു ലക്ഷം രൂപ വീതമാണ് ഇവരിൽനിന്ന് പെപ്സികോ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
കഴിഞ്ഞ നാലുവർഷമായി തങ്ങൾ വിത്തുകളിലെ വകഭേദം തിരിച്ചറിയാതെ കൃഷിചെയ്യുന്നതായും പരിചിതരായ കർഷക സമൂഹവുമായാണ് തങ്ങളുടെ ഇടപാടുകളെന്നും ഛബിൽ പട്ടേൽ പറഞ്ഞു. ഒരു പെൻഡ്രൈവ് അടക്കം കോടതി നോട്ടീസ് ലഭിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. തങ്ങളുടെ ഉൽപന്നങ്ങളും കൃഷി സ്ഥലവും രഹസ്യ കാമറയിൽ പകർത്തിയതിെൻറ പകർപ്പായിരുന്നു പെൻഡ്രൈവിൽ. പതിവില്ലാത്ത കച്ചവടക്കാർ കിലോക്ക് 50 രൂപ അധികം തരാമെന്നു പറഞ്ഞ് വിളിക്കുകയായിരുന്നു. കിലോക്ക് 210 രൂപ വരെയാണ് കിട്ടുന്നത്. ആദ്യം ഒഴിവാക്കിയെങ്കിലും അവർ പിന്നാലെ കൂടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെപ്സികോ അയച്ച സ്വകാര്യ ഡിറ്റക്ടിവുകളായിരുന്നു കച്ചവടക്കാരെന്ന വ്യാജേന ചെന്നത്.
വിഷയം കർഷക സംഘടനകൾ ഏറ്റെടുക്കുകയും എഫ്.സി 5 ഇനം ഉരുളക്കിഴങ്ങുകൊണ്ട് ഉണ്ടാക്കുന്ന ലെയ്സ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതോടെ പെപ്സികോ നിലപാട് മയപ്പെടുത്തി. ഉപാധികളോടെ വിഷയം പരിഹരിക്കാമെന്ന് അഹ്മദാബാദിലെ വാണിജ്യ കോടതിയിൽ കമ്പനി പറഞ്ഞു. ഇരുകൂട്ടരും തീരുമാനം ജൂൺ 12ന് കോടതിയെ അറിയിക്കണം. അതുവരെ കൃഷി നിർത്തിവെക്കണം. മേലിൽ എഫ്.സി 5 വിത്തിൽ കൃഷിചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പുതരുകയോ തങ്ങളുടെ കർഷക സഹകരണ സംഘത്തിൽ അംഗമാവുകയോ വേണമെന്നതാണ് പെപ്സികോയുടെ ഉപാധികൾ. നിബന്ധനകൾ പഠിക്കണമെന്ന് കർഷകരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കർഷകർക്കെതിരെ പരാതി നൽകിയത് തങ്ങളുടെ കാർഷിക സഹകരണ സംഘത്തിലുള്ള കർഷകരോട് നീതിപുലർത്താനാണെന്നാണ് പെപ്സികോ അവകാശപ്പെടുന്നത്. വിത്ത് തങ്ങളിൽനിന്ന് വാങ്ങി കൃഷിചെയ്ത് ഉരുളക്കിഴങ്ങ് തങ്ങൾക്കുതന്നെ തരുന്ന സഹകരണ സംഘത്തിൽ ഗുജറാത്തിലെ കർഷകർക്കും ചേരാമെന്നും ആവശ്യമായ പരിശീലനം നൽകുമെന്നും കമ്പനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.