ക്രിമിനൽ പശ്ചാത്തലമുള്ളവർ ബജ്‌റംഗ്ദളിൽ ചേരുന്നു- രാജസ്ഥാൻ മന്ത്രി

ജെയ്പൂർ: ക്രിമിനൽ പശ്ചാത്തലമുള്ളവരെ വിശ്വഹിന്ദു പരിഷത്ത് അതിന്‍റെ യുവജന വിഭാഗത്തിലേക്ക് ചേർക്കുന്നുവെന്ന് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മേഘ്‌വാളിന്‍റെ പരാമർശം. കോൺഗ്രസ് ബജ്‌റംഗ്ബലിക്ക് (ഹനുമാൻ) എതിരല്ലെന്നും ദൈവനാമത്തിൽ സംഘടന രൂപീകരിച്ച് കുറ്റകൃത്യം ചെയ്യുന്ന ആളുകൾക്ക് എതിരാണെന്നും മേഘ്‌വാൾ പറഞ്ഞു."ഞങ്ങളുടെ പാർട്ടി (കോൺഗ്രസ്) ബജ്‌റംഗ്ബലിയെ എതിർത്തിട്ടില്ല. എന്നാൽ, കർണാടകയിൽ ദൈവങ്ങളുടെ പേരിൽ സംഘടന ഉണ്ടാക്കുകയും കുറ്റകൃത്യം ചെയ്യുകയും ചെയ്യുന്നവർക്കെതിരെയാണ് തീരുമാനമെടുത്തത്," മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആർ.എസ്.എസിലുള്ളവർ ഭരണഘടനയെ കീറിമുറിക്കുന്നതിൽ എനിക്ക് വിഷമമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ബജ്‌റംഗ്ദളിലേക്ക് എടുക്കുന്നു. ഗുരുതരമായ കേസുകൾ ചുമത്തപ്പെട്ടവരെ സംഘടനയിലേക്ക് തിരഞ്ഞെടുക്കുന്നു." അദ്ദേഹം പറഞ്ഞു.

ബജ്‌റംഗ്ദ നിരോധിക്കുക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്ത് രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.