​​കൊറോണയെ തടയാൻ മഞ്ഞൾ -ആര്യവേപ്പ്​ വെള്ളം തളിച്ച്​ തമിഴ്​നാട്ടിലെ ഗ്രാമവാസികൾ

രാമനാഥപുരം: തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തിൽ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളം തെരുവുകളിൽ തളിച്ചു​. മുതുക്കുളത്തൂർ ജില്ലയിലെ പേരയ്യൂർ ഗ്രാമത്തിലെ തെരുവുകളിലാണ്​ വീപ്പകളിൽ കൊണ്ടുവന്ന മഞ്ഞൾ- ആര്യവേപ്പ്​ കലർത്തിയ വെള്ളം തളിച്ചത്​​.

നേരത്തേ മഞ്ഞൾ പാലിൽ ചേർത്തു കുടിച്ചാൽ​ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാൽ കോവിഡ്​ ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ കൊല്ലാൻ ഗോമൂത്രത്തിന്​ സാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു.

മഞ്ഞൾ ആര്യവേപ്പ്​ വെള്ളം തളിച്ചതിന്​ ശേഷം പ്രദേശത്ത്​ ബ്ലീച്ചിങ്​ പൗഡർ വിതറുകയും ചെയ്​തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ്​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികളിൽ ഒരാൾ പറഞ്ഞു.

രാമനാഥപുരം ജില്ലയിൽ സംസ്​ഥാന ആരോഗ്യ വകുപ്പിൻെറയും ജില്ല ഭരണകൂട​ത്തിൻെറയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

തമിഴ്​നാട്ടിൽ പുതുതായി 17 ​പേർക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാന​ത്തെ രോഗബാധിതരുടെ എണ്ണം 67 ആയി.

Tags:    
News Summary - People spray mixture of turmeric, neem on streets ​Tamilnadu -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.