ഉത്തരാഖണ്ഡിൽ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷനെന്ന്​ മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നടത്തുമെന്ന്​ മുഖ്യമന്ത്രി തിരാഥ്​ സിങ്​ റാവത്ത്​ അറിയിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വാക്​സിൻ കുത്തിവെക്കാൻ വരുന്നവർക്ക്​ പണമൊന്നും നൽകേണ്ടിവരില്ലെന്നാണ്​ അദ്ദേഹം ഉറപ്പുനൽകുന്നത്​.

കേന്ദ്ര സർക്കാർ കോവിഡ്​ വാക്​സിനേഷൻ ഡ്രൈവി​െൻറ മൂന്നാം ഘട്ടം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി സൗജന്യ വാക്​സിനേഷൻ പ്രഖ്യാപനം നടത്തുന്നത്​. 18 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും മെയ് ഒന്ന്​ മുതൽ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അർഹതയുണ്ട്. 

Tags:    
News Summary - People aged above 18 to be vaccinated against COVID-19 for free in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.