Posted On
date_range Updated On
date_range വിദേശത്ത് മരിക്കുന്ന പ്രവാസി തമിഴരുടെ കുടുംബങ്ങൾക്ക് പെൻഷൻ –സ്റ്റാലിൻ
ചെന്നൈ: വിദേശത്ത് ജോലി ചെയ്യുന്നതിനിടെ മരിക്കുന്ന തമിഴരുടെ കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
വ്യാഴാഴ്ച ചെന്നൈ കലൈവാണർ അരങ്കത്തിൽ സംഘടിപ്പിച്ച ‘പ്രവാസി തമിഴ്ദിനം-2023’ ഉദ്ഘാടനം ചെയ്യവെയാണ് പ്രഖ്യാപനം. പ്രതി വർഷം 200 പ്രവാസികളായ തമിഴ് വിദ്യാർഥികളെ തിരഞ്ഞെടുത്ത് തമിഴ്‌നാട്ടിലെത്തിച്ച് സാംസ്‌കാരിക വിനോദസഞ്ചാരം സംഘടിപ്പിക്കുമെന്നും ഇതിലൂടെ തമിഴ്നാട്ടിലെ അവരുടെ കുടുംബങ്ങളുമായി ബന്ധം പുതുക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.