ന്യൂഡൽഹി: കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച പത്ത്, പ്ലസ്ടു പരീക്ഷകൾ നടത്തുന്നതിന് സാവകാശം അനുവദിച്ച് സി. ബി.എസ്.ഇ. രാജ്യവ്യാപകമായ ലോക്ഡൗൺ പിൻവലിച്ച്, കുറഞ്ഞതു പത്ത് ദിവസങ്ങൾക്കു ശേഷമേ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ കൾ നടത്തൂവെന്നു സി.ബി.എസ്.ഇ അറിയിച്ചു. നടത്തിയ പരീക്ഷകളുടെ മൂല്യനിർണയം അധ്യാപകർ വീട്ടിൽ നടത്തും. കോവിഡ് വ്യാപന ത്തെ തുടർന്ന് മാർച്ച് 18നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നിർത്തി വെച്ചത്.
ഇേൻറണൽ മാർക്കിൻെറ അടിസ്ഥാനത്തിൽ 10, പ്ലസ് ടു വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് കേന്ദ്രസർക്കാറിനോട് സംസ്ഥാനസർക്കാറുകൾ ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ട്. എന്നാൽ ഏപ്രിൽ ഒന്നിന് ഇറക്കിയ ഉത്തരവ് പ്രകാരമെ പരീക്ഷ നടത്തൂവെന്നും സി.ബി.എസ്.ഇ അറിയിച്ചു. 41 വിഷയങ്ങളിൽ പ്രധാനപ്പെട്ട 29 എണ്ണത്തിൽ മാത്രമേ പരീക്ഷ നടത്തൂ. 10 ദിവസം മുമ്പ് എങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. ഇേൻറണൽ മാർക്കിൻെറ അടിസ്ഥാനത്തിൽ 10,12 ക്ലാസ് വിദ്യാർഥികൾക്ക് സ്ഥാനകയറ്റം നൽകുക, എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കുക, ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകളുടെ സിലബസ് ചുരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രമന്ത്രിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.