നിയമം ലംഘിച്ചത് 350 തവണ; പിഴ 3.2 ലക്ഷം, സ്കൂട്ടർ എടുത്തോളൂവെന്ന് ഉടമ

ബംഗളൂരു: 350 തവണ ഗതാഗത നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമക്ക് ആകെ പിഴ 3.2 ലക്ഷം രൂപ. ഉടൻ പിഴയടച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബംഗളൂരു പൊലീസ്. ബംഗളൂരു സുധമാനഗർ സ്വദേശിയായ വെങ്കട്ടരാമനാണ് വൻ തുക പിഴ ലഭിച്ചത്.

തനിക്ക് ഇത്ര വലിയ പിഴയടക്കാനാകില്ലെന്നും സ്കൂട്ടർ കൊണ്ടുപോയ്ക്കോളൂവെന്നുമാണ് വെങ്കട്ടരാമൻ പൊലീസിനോട് പറഞ്ഞത്. 30,000 രൂപയാണ് സ്കൂട്ടറിന്‍റെ ഇപ്പോഴത്തെ വിലയെന്നും ഇയാൾ പറയുന്നു.

ഏതാണ്ട് എല്ലാ ദിവസവും ഇയാളുടെ സ്കൂട്ടർ ഒരു നിയമലംഘനം നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സിഗ്നൽ തെറ്റിക്കൽ, മൊബൈൽ ഉപയോഗം, വൺവേ തെറ്റിക്കൽ മുതലായ നിയമലംഘനങ്ങളാണ് നടത്തിയത്.

നിരന്തരം പിഴ വന്നിട്ടും ഇയാൾ അടക്കാൻ തയാറായിരുന്നില്ല. പിഴ തുക ലക്ഷങ്ങൾ പിന്നിട്ടതോടെയാണ് പൊലീസ് ഇയാളെ തേടി വീട്ടിലെത്തിയത്. തവണകളായി പിഴയടച്ചുതീർക്കാനുള്ള അവസരം ഇയാൾക്ക് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

Tags:    
News Summary - Pay Rs 3.2 lakh fine or face FIR, cops tell scooterist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.