പബ്​ജി കളിക്കാൻ മുത്തച്ഛ​െൻറ പെൻഷൻ അക്കൗണ്ടിൽനിന്ന്​ 2.3 ലക്ഷം രൂപ കവർന്നു

ന്യൂഡൽഹി: പബ്​ജി ഗെയിം കളിക്കാൻ മുത്തച്ഛ​െൻറ പെൻഷൻ അക്കൗണ്ടിൽനിന്ന്​ 2.3 ​ല​ക്ഷ​ം രൂപ പിൻവലിച്ച്​ 15കാരൻ. പബ്​ജി ഗെയിം കളിക്കാൻ മുത്തച്ഛ​െൻറ പെൻഷൻ അക്കൗണ്ടിൽ നിന്ന്​ കൊച്ചുമകൻ രണ്ടുമാസമായി പണം പിൻവലിക്കുകയായിരുന്നു.

2500 രൂപ പിൻവലിച്ചതായി ഫോണിൽ മെസേജ്​ വന്നതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. 2500 രൂപ പിൻവലിച്ചതോടെ അക്കൗണ്ട്​ ബാലൻസായി 275രൂപ കാണിച്ചു. ഇതോടെ ഇദ്ദേഹം ബാങ്കുമായി ബന്ധപ്പെടുകയും പരാതി നൽകി. 2.34 ലക്ഷം രൂപ അക്കൗണ്ടിൽനിന്ന്​ നഷ്​ടപ്പെട്ടതായും ഇത്രയും തുക പിൻവലിച്ച​തിനെക്കുറിച്ച്​ യാതൊരു സന്ദേശവും​ ബാങ്കിൽനിന്ന്​ ഫോണിൽ എത്തിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

രണ്ടു മാസത്തിനുള്ളിൽ 2,34,497രൂപയാണ്​ അക്കൗണ്ടിൽനിന്ന്​ പോയതെന്ന്​ സൈബർ സെൽ കണ്ടെത്തി. പേടിഎം വഴി പങ്കജ്​ കുമാർ എന്ന 23കാര​െൻറ അക്കൗണ്ടിലേക്കാണ്​ പണം പോയത്​. തുടർന്ന്​ പങ്കജ്​ കുമാറിനെ ചോദ്യം ചെയ്​തതോടെ സുഹൃത്തുക്കളിൽ ഒരാൾ ത​െൻറ പേടിഎമ്മി​െൻറ ഐ.ഡിയും പാസ്​വേഡും വാങ്ങിയതായി അറിയിച്ചു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ പണം പോയ വ്യക്തിയുടെ കൊച്ചുമകനാണ്​ സുഹൃത്തെന്നും ഗൂഗ്​ൾ പേ വഴി പബ്​ജിക്ക്​ പണം നൽകാനാണ്​ പങ്കജി​െൻറ അക്കൗണ്ട്​ ഉപയോഗപ്പെടുത്തിയതെന്നും കണ്ടെത്തുകയായിരുന്നു. മുത്തച്ഛ​െൻറ അക്കൗണ്ടിൽനിന്ന്​ പബ്​ജി കളിക്കുന്നതിനായി പണം എടുത്തതായി 15കാരൻ പൊലീസിനോട്​ സമ്മതിച്ചു. പണം പിൻവലിക്കു​േമ്പാൾ വരുന്ന ഒ.ടി.പി മെസേജുകളും മറ്റും ഡിലീറ്റ്​ ചെയ്​തിരുന്നതായും കൊച്ചുമകൻ പൊലീസിനോട്​ പറഞ്ഞു. 

Tags:    
News Summary - pay for PUBG Teen transfers Rs 2.3 lakh from grandfathers pension account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.