പവൻ വർമ്മക്ക്​ പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ടെന്ന്​​ നിതീഷ്​

പട്​ന: ജെ.ഡി.യു നേതാവ്​ പവൻ ശർമ്മക്കെതിരെ വിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. പാർട്ടി തീരുമാനത്തോ ടുള്ള എതിർപ്പ്​ ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്ന്​ നിതീഷ്​ കുമാർ പറഞ്ഞു​. പവൻ വർമ്മക്ക്​ മറ്റൊരു പാർട്ടിയിൽ പോകാമെന്നും അതിന്​ ത​​െൻറ ആശംസയുണ്ടാവുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനെതിരെ പവൻ വർമ്മ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതാണ്​ നിതീഷിനെ ചൊടിപ്പിച്ചത്​. സഖ്യത്തിനെതിരെ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്​ അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടിരുന്നു. സി.എ.എക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ജെ.ഡി.യുവിന്​ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു പവൻ വർമ്മയുടെ ചോദ്യം.

ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന്​ നിതീഷ്​ കുമാർ വ്യക്​തമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ജെ.ഡി.യു തയാറായിരുന്നില്ല.

Tags:    
News Summary - Pavan Varma is free to leave: Nitish Kumar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.