കോവിഡ്: പട്യാല നിയമ സർവകലാശാല കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു

പഞ്ചാബ്‌: രണ്ട് ദിവസത്തിനിടെ 60 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് പട്യാലയിലെ രാജീവ് ഗാന്ധി നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ലോ കാമ്പസ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മേയ് 10നകം ഹോസ്റ്റലുകൾ ഒഴിയണമെന്ന് പട്യാല ജില്ലാ ഭരണകൂടം സർവകലാശാല അധികൃതർക്ക് നിർദേശം നൽകി.

രോഗബാധിതരായ വിദ്യാർഥികളേയും ലക്ഷണങ്ങൾ കാണിക്കുന്നവരെയും പ്രത്യേക ബ്ലോക്കുകളിൽ ഐസൊലേഷനിൽ പാർപ്പിച്ചു. ബുധനാഴ്ച സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ സർവകലാശാലയിലെത്തി. സുരക്ഷ പ്രോട്ടോക്കോൾ പാലിക്കാതെ യാത്രയയപ്പ് പാർട്ടികൾ ക്യാമ്പസിൽ സംഘടിപ്പിച്ചതിനാൽ കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിനകോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ വ്യാഴാഴ്ച 3,275 പുതിയ കോവിഡ് കേസുകളും 55 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Patiala's law university declared containment zone as 60 students test positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.