representational image

സുരക്ഷ പരിശോധനക്കിടെ യാത്രക്കാരൻ രക്ഷപ്പെട്ടു; ബംഗളൂരുവിൽ ജാഗ്രത

ബംഗളൂരു: ‘നമ്മ മെട്രോ’യിൽ സുരക്ഷ പരിശോധനക്കിടെ യാത്രക്കാരൻ രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തെ തുടർന്ന് ബംഗളൂരുവിലെ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ജാഗ്രത മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകീട്ട് മജസ്​റ്റിക് മെട്രോ സ്​റ്റേഷനിലാണ് സംഭവം. വെളുത്ത കുർത്തയും കറുത്ത മേൽക്കോട്ടും തൊപ്പിയും ഷാളും ധരിച്ചയാളാണ് രക്ഷപ്പെട്ട യാത്രക്കാരനെന്നു സൂചിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം അധികൃതർ പുറത്തുവിട്ടു.

യാത്രക്കാരൻ മെറ്റൽ ഡിറ്റക്ടറിലൂടെ പ്രവേശിച്ചപ്പോൾ ബീപ് ശബ്​ദം മുഴങ്ങിയെന്നും സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇയാളെ പരിശോധിക്കാൻ തുനിയവെ ധിറുതിയിൽ പുറത്തേക്ക് നടന്നു നീങ്ങിയെന്നുമാണ്​ ബി.എം.ആർ.സി.എൽ അധികൃതർ ബംഗളൂരു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്​

Tags:    
News Summary - passenger escaped during security checking; alert in bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.