ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്കു മുന്നിലല്ല, നാല് ചുവരുകൾക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പാർട്ടി പതാക ഉയർത്തിപ്പിടിക്കുക, ഭരണഘടന സംരക്ഷിക്കുക. മറ്റ് ചർച്ചകളൊന്നുമില്ല, പാർട്ടിയിൽ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല. 140 എം.എൽ.എമാരും ഒരു ഗ്രൂപ്പിൽ പെട്ടവരാണ്. പാര്‍ട്ടിക്കുള്ളില്‍ വേറെ ഗ്രൂപ്പുകളില്ല. ഒരു ഗ്രൂപ്പേയുള്ളൂ. അത് കോൺഗ്രസ് ഗ്രൂപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.