എവിടെ മത്​സരിക്കണമെന്ന്​ പാർട്ടി തീരുമാനിക്കും - സചിൻ പൈലറ്റ്​

ജയ്പൂർ: നിയമസഭ തെരഞ്ഞടുപ്പിൽ ത​​െൻറ മണ്ഡലം​ പാർട്ടി തീരുമാനിക്കുമെന്ന്​ രാജസ്ഥാൻ പ്രദേശ്​ കോൺഗ്രസ്​ അധ്യക്ഷൻ സചിൻ പൈലറ്റ്​. തെരഞ്ഞെടുപ്പിൽ മത്​സരിക്കണമെന്നത്​ പാർട്ടിയു​െട തീരുമാനമായിരുന്നു. ഞാൻ പാർട്ടിക്ക്​ വേണ്ടിയാണ്​ പ്രവർത്തിക്കുന്നത്​. ഡിസംബർ ഏഴിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ എവിടെ നിന്നാണ്​ മത്​സരിക്കേ​ണ്ടതെന്ന തീരുമാനവും പാർട്ടി ഹൈകമാൻഡിന്​ വിട്ടതാണെന്നും പൈലറ്റ്​ പറഞ്ഞു.

ബി.ജെ.പിക്കെതിരെ ശക്​തമായ വിമർശനം ഉന്നയിച്ച പൈലറ്റ്​ മുതിർന്ന നേതാവായിരുന്ന ഹരീഷ്​ മീണക്ക്​ പോലും ബി.ജെ.പിയിൽ അസന്തുഷ്​ടിയാണെങ്കിൽ സാധാരണക്കാരുടെ അവസ്​ഥ പറയേണ്ടതില്ലല്ലോ എന്നും പരിഹസിച്ചു.

സചിൻ പൈലറ്റിനെ കൂടാതെ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്​ലോട്ടും രാജസ്​ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്​. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കരുത്തുറ്റ കോൺഗ്രസ് നേതാക്കളാണ് സചിനും ഗെഹ്​ലോട്ടും. ഭരണവിരുദ്ധ തരംഗം കോൺഗ്രസിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലിൽ ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം.

Tags:    
News Summary - Party Decide my Constituency - Sachin Pilot - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.