ന്യൂഡൽഹി: വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ പാർലമെന്‍ററി കൺസൾട്ടേറ്റീവ് യോഗം ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ചു നടന്നു. അംഗൻവാടികളിൽ മുഖം തിരിച്ചറിയൽ സംവിധാനം കൊണ്ടുവരുന്നതിനുള്ള മിഷൻ 'സാക്ഷം അംഗൻവാടി പോഷൺ2.0 പദ്ധതി' നടപ്പാക്കുക എന്നതായിരുന്നു യോഗത്തിന്‍റെ അജണ്ട.
മുഖം തിരിച്ചറിയിൽ സംവിധാനം ഏർപ്പെടുത്തുന്നത് വഴി സേവനങ്ങൾ പ്രധാനം ചെയ്യുന്നതിലുണ്ടാകുന്ന അഴിമതി ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കാൻ കഴിയുമെന്ന് യോഗത്തിൽ മന്ത്രി അന്ന പൂർണ ദേവി പറഞ്ഞു. പദ്ധതി അംഗൻവാടി സേവനങ്ങൾ അനർഹരിലെത്തുന്നത് തടയുമെന്നാണ് മന്ത്രി പറഞ്ഞത്.
വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി അനിൽ മാലിക്ക് പോഷൺ ട്രാക്കർ വഴി സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയും അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി. അഡീഷണൽ സെക്രട്ടറി ഗ്യാനേഷ് ഭാരതി പുതിയ സംവിധാനം കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കുമെന്നും വിശദീകരിച്ചു.
പദ്ധതിയിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ മന്ത്രി, നടപ്പിലാക്കാൻ സഹകരണം ആവശ്യപ്പെട്ടു. സുധ മൂർത്തി, മഞ്ചു ശർമ, ധർമശില ഗുപ്ത തുടങ്ങിയ പാർലമെന്‍റിലെ ഇരുസഭകളിലെയും അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.