ന്യൂഡൽഹി: ആന്ധ്രക്ക് പ്രത്യേക പദവി നൽകണമെന്നാവശ്യെപ്പട്ട് പ്രതിപക്ഷാംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭയും ലോക സഭയും നിർത്തിവെച്ചു. രാജ്യസഭ രണ്ടു മണിവരെയും ലോക സഭ 12 മണിവരെയുമാണ് നിർത്തിവെച്ചത്.
ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കുദേശം പാർട്ടി, വൈ.എസ്. ആർ കോൺഗ്രസ് പാർട്ടി എം.പിമാർ പാർലമെൻറ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ ചൊല്ലി തൃണമൂൽ കോൺഗ്രസ് എം.പിമാരും പ്രതിഷേധിച്ചു. ബഹളം മൂലം സഭാ നടപപടികൾ തടസപ്പെട്ടതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.