കർഷകരോടുള്ള വഞ്ചന പൊറുക്കില്ല; പ്രകാശ് സിങ് ബാദൽ പദ്മവിഭൂഷൺ പുരസ്കാരം തിരിച്ചു നൽകും

ന്യൂഡൽഹി: കർഷകരോടുള്ള കേന്ദ്ര സർക്കാറിന്‍റെ വഞ്ചന പൊറുക്കില്ലെന്നും പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തന്‍റെ പദ്മവിഭൂഷൺ പുരസ്കാരം തിരിച്ചു നൽകുമെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ. 2015ൽ ഒന്നാം മോദി സർക്കാറിന്‍റെ കാലത്താണ് പ്രകാശ് സിങ് ബാദലിന് പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ പുരസ്കാരമാണ് പദ്മവിഭൂഷൺ.

ബാദലിന്‍റെ പാർട്ടിയായ ശിരോമണി അകാലിദൾ നേരത്തെ എൻ.ഡി.എയുടെ സഖ്യകക്ഷിയായിരുന്നു. കാർഷിക നിയമത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് അകാലിദൾ സഖ്യം വിട്ടിരുന്നു. 

കർഷകരെ ആയുധം ഉപയോഗിച്ച്​ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു. തങ്ങൾക്ക്​ ലഭിച്ച അവാർഡുകളും മെഡലുകളും തിരിച്ച്​ നൽകുമെന്നാണ്​ പഞ്ചാബ്​ രാജ്യത്തിന്​ സമ്മാനിച്ച പ്രമുഖ കായിക താരങ്ങൾ പ്രഖ്യാപിച്ചത്​. ക്രിക്കറ്റ്​ താരങ്ങളായ ഹർഭജൻ സിങ്​, മോണ്ടി പനേസർ തുടങ്ങിയവരും കർഷക സമരത്തിന്​ പിന്തുണയുമായെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.