വാ​ഷി​ങ്​​ട​ൺ: പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള തീ​രു​മാ​നം​ ​പ്ര​ഖ്യാ​പി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഇ​ന്ത്യ​ക്കെ​തി​രെ ക​ടു​ത്ത പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ ന​ട​ത്തി​യ​ത്. കാ​ലാ​വ​സ്​​ഥ​യു​ടെ പേ​രി​ൽ കു​റെ രാ​ജ്യ​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള ത​ട്ടി​പ്പാ​ണ്​ ക​രാ​ർ എ​ന്നും അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ താ​ൽ​പ​ര്യ സം​ര​ക്ഷ​ണ​ത്തി​നാ​ണ്​ പി​ന്മാ​റു​ന്ന​തെ​ന്നു​മാ​ണ്​ ട്രം​പ്​ പ​റ​ഞ്ഞ​ത്.

2020ഒാ​ടെ ക​ൽ​ക്ക​രി ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ൻ ഇ​ന്ത്യ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ക​ൽ​ക്ക​രി പ്ലാ​ൻ​റു​ക​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു​ പോ​ലും അ​നു​മ​തി ന​ൽ​കു​ന്നു. അ​മേ​രി​ക്ക​ക്കു​ മാ​ത്ര​മാ​ണ്​ നി​യ​ന്ത്ര​ണം; ഇ​ത്​ വി​വേ​ച​ന​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്​? ട്രം​പ്​ ചോ​ദി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ വി​ദേ​ശ സ​ഹാ​യം നേ​ടി​യെ​ടു​ക്കാ​ൻ മാ​ത്ര​മാ​ണ്​ ഇ​ന്ത്യ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പി​ട്ട​തെ​ന്ന്​​ ട്രം​പ്​ ആ​രോ​പി​ച്ചു.

ചൈ​ന​ക്കും ഇ​ന്ത്യ​ക്കും ക​ൽ​ക്ക​രി​പ്പാ​ട​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യു​ടെ കാ​ര്യം വ​രു​േ​മ്പാ​ൾ പ​രി​സ്​​ഥി​തി പ്ര​ശ്​​ന​മു​യ​ർ​ത്തു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റാ​യാ​ൽ 100 ദി​വ​സ​ത്തി​ന​കം ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വേ​ള​യി​ൽ ട്രം​പ്​ പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - paris environmental change donald trump attack to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.