താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാറിനെതിരായ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസ്. ബാരാമതിയിൽ എതിരില്ലാതെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻ.സി.പി ശരദ് പവാർ വിഭാഗത്തിൽനിന്നടക്കമുള്ള ആവശ്യം പരിഗണിച്ചാണ് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചത്. സുനേത്രയുടെ ഭർത്താവും എൻ.സി.പി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെ തുടർന്നാണ് ബാരാമതിയിലെ ഉപതിരഞ്ഞെടുപ്പ്. അജിത് പവാറിനോടുള്ള ആദരവ് കണക്കിലെടുത്താണ് കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോട്ട്.
സ്ഥാനാർഥിയെ പിൻവലിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി 'പൊതുജനവികാരത്തെ' മാനിക്കുമെന്നും ബാരാമതിയിൽ എതിരില്ലാതെ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ പ്രഖ്യാപിച്ചു. നിലവിൽ എൻ.സി.പി അല്ലാതെ മറ്റു പ്രധാനപാർട്ടികളൊന്നും മത്സരരംഗത്തില്ല.
സുനേത്ര പവാറിനെതിരെ കോൺഗ്രസ് ആകാശ് മോറെയെ ആയിരുന്നു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 23നാണ് ഉപതിരഞ്ഞെടുപ്പ്. ജനുവരി 28ന് ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചാർട്ടേഡ് വിമാനം തകർന്നാണ് അജിത് പവാർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.