ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27ന് ‘പരീക്ഷ പേ ചർച്ച’യിൽ ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷ സമ്മർദം, മറ്റു പ്രശ്നങ്ങൾ തുടങ്ങിയ സംശയങ്ങൾക്ക് മറുപടി നൽകും. ചർച്ചയുടെ ആറാം പതിപ്പ് തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിലാണ്. ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16നായിരുന്നു.
വിദ്യാർഥികളുമായി മോദി സംവദിക്കുന്ന വാർഷിക പരിപാടിയാണ് ‘പരീക്ഷ പേ ചർച്ച’. യുവാക്കൾക്ക് സമ്മർദരഹിതമായ സാഹചര്യം സൃഷ്ടിക്കാൻ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ‘എക്സാം വാരിയേഴ്സി’ന്റെ ഭാഗമാണിത്. രജിസ്ട്രേഷൻ നവംബർ 25 മുതൽ ഡിസംബർ 30 വരെയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 2050ഓളം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രശസ്തിപത്രം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.